അഖണ്ഡയായി വീണ്ടും ബാലയ്യ, രണ്ടാം ഭാഗം വരുന്നു

വ്യാഴം, 3 ഫെബ്രുവരി 2022 (21:14 IST)
തെലുങ്ക് ബോക്‌സോഫീസിൽ വലിയ തരംഗം സൃഷ്ടിച്ച സിനിമയായ അഖണ്ഡയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്.2023ല്‍ ചിത്രം ആരംഭിക്കുമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുടെ കഥ അന്തിമ രൂപത്തില്‍ എത്തിയിട്ടില്ല എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
ബോയപതി ശ്രീനു തന്നെയായിരിക്കും അഖണ്ഡ രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. ബാലകൃഷ്ണയും ശ്രീനുവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും അഖണ്ഡയുടെ രണ്ടാം ഭാഗം. നേരത്തെ സിംഹ, ലെജന്റ്, അഖണ്ഡ എന്നീ ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് ഒരുക്കിയത്.
 
ഡിസംബർ 2ന് തിയേറ്ററുകളിലെത്തിയ ചിത്രം നന്ദമൂരി ബാലകൃഷ്ണ ബാലയ്യയുടെ കരിയര്‍ ബെസ്റ്റ് ചിത്രം എന്ന രീതിയിലാണ് വിശേഷിപ്പിക്കുന്നത്. 50 ദിവസം കൊണ്ട് 200 കോടിയ്ക്ക് മുകളിൽ കളക്ഷനാണ് ചിത്രം നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍