Vidaamuyarchi teaser: ബ്രേക്ക് ഡൗൺ റീമെയ്ക്കോ?, ഹോളിവുഡ് ടച്ചിൽ അജിത്, സിനിമ പൊങ്കലിന് തിയേറ്ററുകളിൽ
തടം, കലഗ തലൈവന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ മഗിഴ് തിരുമേനിയാണ് വിഡാമുയര്‍ച്ചിയുടെ സംവിധായകന്‍. 1997ല്‍ പുറത്തിറങ്ങിയ ബ്രേക്ക്ഡൗണ്‍ എന്ന സിനിമയുമായി വിഡാമുയര്‍ച്ചിയുടെ ടീസറിന് സാമ്യമുണ്ടെന്നാണ് ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ആരാധകര്‍ പറയുന്നു. എന്നാല്‍ ഇതിനെ പറ്റി അണിയറപ്രവര്‍ത്തകര്‍ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. അജിത്തിന് പുറമെ തൃഷ, അര്‍ജുന്‍ സര്‍ജ,രജീന കസാന്‍ഡ്ര എന്നിവരാണ് ടീസറിലുള്ളത്.
ഒരു റോഡ് യാത്രയ്ക്കിടെ ദമ്പതികള്‍ ഒറ്റപ്പെടുന്നതും. കാര്‍ ശരിയാക്കാനായി നായകന്‍ നില്‍ക്കെ നായികയെ അജ്ഞാതര്‍ തട്ടികൊണ്ടുപോകുന്നതും തുടര്‍ന്ന് ഭാര്യയ്ക്കായി നായകന്‍ നടത്തുന്ന പോരാട്ടവുമാണ് ബ്രേക്ക്ഡൗണ്‍ സിനിമയുടെ ഇതിവൃത്തം. ഹോളിവുഡിലെ ഈ ക്ലാസിക് സിനിമ തന്നെയാകും വിഡാമുയര്‍ച്ചിയെന്നാണ് ടീസറിലെ രംഗങ്ങളും പറയുന്നത്.