ആരാധകരുടെ അമിത ആഘോഷങ്ങളോട് ഒരിക്കലും താൽപ്പര്യം പ്രകടിപ്പിക്കാത്തവരാണ് നടൻ അജിത്ത്. തല എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നത്. എന്നാൽ, തനിക്ക് ഈ വിളി ഇഷ്ടമല്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, തന്നെ തല എന്ന് വിളിച്ച് അഭിസംബോധന ചെയ്തവർക്ക് താക്കീതുമായി നടൻ അജിത്ത്. 
	 
	തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് ചിലർ തല എന്ന് ആർത്തുവിളിച്ചത്. ഇതോടെ അങ്ങനെ വിളിക്കരുതെന്ന് അജിത്ത് ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്ര പരിസരമായതിനാൽ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്.