നയന്‍സ് ആദ്യമായി ഡബിള്‍ റോളില്‍, ഐറ ഒരു ഹൊറര്‍ ത്രില്ലര്‍ !

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (21:49 IST)
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍‌താരയുടെ പുതിയ സിനിമയുടെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പുതിയ സിനിമയ്ക്ക് ‘ഐറ’ എന്നാണ് പേര്. സര്‍ജുന്‍ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ഐറ ഒരു ഹൊറര്‍ മൂവിയാണ്. ഈ സിനിമയില്‍ നയന്‍സ് ഡബിള്‍ റോളിലാണ് എത്തുന്നത്. കരിയറില്‍ ആദ്യമായാണ് നയന്‍‌താര ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്. തിരക്കഥ വായിച്ച് ഇഷ്ടമായ നയന്‍സ് ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയായിരുന്നു.
 
ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുന്‍. പിന്നീട് അദ്ദേഹം ‘എച്ചിരിക്കൈ’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു.
 
നയന്‍‌താരയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അറം’ നിര്‍മ്മിച്ച കെ ജെ ആര്‍ സ്റ്റുഡിയോസാണ് ഐറയും നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്മസിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article