അച്ഛൻ പൊളിറ്റിക്കലി ആക്ടീവ് ആണെങ്കിൽ അത് അച്ഛൻ്റെ ചോയ്സ് ആണ്. ഞാൻ സിനിമ ചെയ്തോട്ടെ എന്ന് അവരോട് ചോദിക്കാറില്ല. അച്ഛൻ്റെ ജീവിതത്തിൽ അദ്ദേഹം എന്ത് ചെയ്യുന്നു. എന്ത് പറയുന്നു,വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കുന്ന കാര്യമല്ല. അച്ഛൻ ഒരു കാര്യം ചെയ്യുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ എന്നെ ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞങ്ങൾ വ്യത്യസ്തരായ വ്യക്തികളാണ്. ഞങ്ങൾ മക്കൾ രാഷ്ട്രീയത്തിൽ വലിയ അവബോധം ഉള്ളവരൊന്നുമല്ല. ഞങ്ങളുടെ ഇഷ്ടവിഷയങ്ങൾ മറ്റ് പലതുമാണ്. യുക്തിപരമായ തീരുമാനങ്ങൾക്കാണ് ഞാൻ പ്രാധാന്യം കൊടുക്കാറുള്ളത്. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. അഹാന പറഞ്ഞു.