നിനക്ക് പറ്റില്ലെങ്കില്‍ നിന്റെ അമ്മ കൂടെ കിടന്നാലും മതി! ദുരനുഭവം പറഞ്ഞ് ശ്രീനിതി

നിഹാരിക കെ എസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (11:54 IST)
കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നിരവധി നടിമാർ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ നടി ശ്രീനിതിയും ഉണ്ടായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമായിരുന്നു ശ്രീനിതി വെളിപ്പെടുത്തിയത്. തന്നോട് മാത്രമല്ല, തന്റെ അമ്മയോട് പോലും മോശമായി പെരുമാറിയെന്നായിരുന്നു ശ്രീനിതിയുടെ വെളിപ്പെടുത്തല്‍. നടിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
 
ടെലിവിഷനിലൂടെയാണ് ശ്രീനിതി താരമാകുന്നത്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സെന്തൂരപൂവി എന്ന പരമ്പരയിലൂടെയായിരുന്നു കയ്യടി നേടിയത്. പരമ്പരയില്‍ തന്നേക്കാള്‍ പ്രായം കൂടുതലുള്ള കഥാപാത്രത്തെയായിരുന്നു ശ്രീനിതി അവതരിപ്പിച്ചത്. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലാണ് താരം തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്. നടിയുടെ വാക്കുകൾ വൻ വിവാദമായിരുന്നു.
 
'താന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. വലിയൊരു താരം അഭിനയിക്കുന്ന ചിത്രമായിരുന്നു അത്. അതിനാല്‍ ആ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ അവസരമായിരിക്കും എന്ന് കരുതി. ഓഡിഷന് വിളിച്ചപ്പോൾ  നിര്‍മ്മാതാവിനേയും സംവിധായകനേയും പ്രതിനിധീകരിക്കുന്ന വ്യക്തി തന്നോട് കുറച്ച് അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞു. 
 
അന്ന് ആ വാക്കിന്റെ അർഥം മനസിലായില്ലെന്നും, അതിനാൽ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാണെന്നും ഞാൻ പറഞ്ഞു. പക്ഷെ താനുദ്ദേശിച്ച അഡ്ജസ്റ്റ്മെന്റ് എന്നത് ലൈംഗിക ബന്ധത്തിന് തയ്യാറാവുക എന്നതാണെന്ന് അയാള്‍ വ്യക്തമാക്കി. അത് കേട്ട് താന്‍ ഞെട്ടിപ്പോയി. ഈ സമയം തനിക്കൊപ്പമുണ്ടായിരുന്ന അമ്മ അയാളോട് ദേഷ്യപ്പെട്ടു. തങ്ങള്‍ അത്തരത്തില്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ അല്ലെന്ന് അമ്മ അയാളോട് പറഞ്ഞു. പക്ഷെ അയാള്‍ വിടാന്‍ തയ്യാറായില്ല. ശ്രീനിതിയെ വേണം, ഇല്ലെങ്കില്‍ അമ്മയായാലും മതി എന്നാണ് അയാള്‍ പറഞ്ഞത്', നടി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article