മഹേഷ് ബാബു സഹോദരനെ പോലെ, അല്ലു അർജുനെ അറിയില്ല :ഷക്കീല

അഭിറാം മനോഹർ
വെള്ളി, 7 ഫെബ്രുവരി 2020 (12:17 IST)
തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ അറിയില്ലെന്ന് നടി ഷക്കീല. ഒരു അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിനാണ് അല്ലു അർജുൻ ആരാണെന്ന് തനിക്കറിയില്ലെന്ന് മറുപടി പറഞ്ഞത്. തെലുങ്ക് സൂപ്പർ താരങ്ങളായ മഹേഷ് ബാബു ജൂനിയർ എൻടിആർ, അല്ലു അർജുൻ എന്നിവരെപറ്റിയാണ് അവതാരകൻ ചോദ്യം ചോദിച്ചത്.
 
മഹേഷ് ബാബു തനിക്ക് സഹോദരനെ പോലെയാണെന്നായിരുന്നു ഷക്കീലയുടെ മറുപടി. ജൂനിയർ എൻടിആർ നല്ലൊരു ഡാൻസറാണെന്നും മറുപടി പറഞ്ഞ ഷക്കീല അല്ലു അർജുനെ പറ്റി തനിക്കറിയില്ല എന്നാണ് പറഞ്ഞത്. ഷക്കീലയുടെ പ്രതികരണത്തോടെ ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article