ഫോബ്‌സ് പട്ടികയിൽ ഇടം നേടി സായ്‌ പല്ലവി, പട്ടികയിൽ ഇടം നേടിയ ഏക ചലച്ചിത്ര നടി

അഭിറാം മനോഹർ
ശനി, 8 ഫെബ്രുവരി 2020 (17:34 IST)
അന്താരാഷ്ട മാസികയായ ഫോബ്‌സിന്റെ പട്ടികയിൽ ഇടം നേടി ചലചിത്ര താരം സായ് പല്ലവി. കഴിഞ്ഞ വർഷം ഏറ്റവും സ്വാധീനം ചെലുത്തിയ 30 വയസിന് താഴെയുള്ള മുപ്പത് പേരുടെ ഫോബ്‌സ് പട്ടികയിലാണ് താരം ഇടം നേടിയത്. പട്ടികയിൽ ഇടം നേടിയ ഏക ചലച്ചിത്ര നടികൂടിയാണ് സായ് പല്ലവി.
 
മുപ്പതു പെരുടെ പട്ടികയിൽ അഞ്ച് സ്ത്രീകളാണ് ഇടം നേടിയത്. പട്ടികയിൽ 27ആം സ്ഥാനത്താണ് തെന്നിന്ത്യൻ സൂപ്പർ താരത്തിന്റെ പേരുള്ളത്. ചലചിത്ര അഭിനയരംഗത്തിന് പുറമെ രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ട സൗന്ദര്യവര്‍ധക വസ്തുവിന്റെ പരസ്യം താരം വേണ്ടെന്ന് വെച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article