‘എത്ര കോടി തന്നാലും മേക്കപ്പിട്ട് വന്ന് ഈ ക്രീമാണ് എന്റെ സൗന്ദര്യരഹസ്യമെന്ന കള്ളം പറയാൻ എന്നെ കിട്ടില്ല’ - സായ് പല്ലവി

ചിപ്പി പീലിപ്പോസ്

ബുധന്‍, 8 ജനുവരി 2020 (11:02 IST)
പ്രേമം എന്ന സിനിമയിലൂടെ അഭിനയത്തിന്റെ തുടക്കം കുറിച്ച സായ് പല്ലവി നിലപാടുകൾ കൊണ്ടും ശ്രദ്ധേയമായ താരമാണ്. 2 കോടിയോളം പ്രതിഫലത്തുക വാഗ്ദാനം ചെയ്തിട്ടും ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് നടി പിന്മാറിയിരുന്നു. എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനം എടുത്തതെന്ന് തുറന്നു പറയുകയാണ് താരമിപ്പോൾ.
 
‘എത്ര കോടി തന്നാലും മേക്കപ്പിട്ട് സുന്ദരിയായി വന്നിട്ട് ഈ ക്രീമാണ് എന്റെ സൗന്ദര്യരഹസ്യമെന്ന കള്ളം പറയാന്‍ എന്നെ കിട്ടില്ല. ആ കോടികള്‍ കൊണ്ട് എനിക്കൊന്നും ചെയ്യാനില്ല. എത്ര രൂപ കിട്ടിയാലും വീട്ടില്‍ പോയി ചപ്പാത്തിയും ചോറും കഴിക്കും, കാറില്‍ കറങ്ങി നടക്കും. അത്രെയൊക്കെയേ ആ പണം കൊണ്ട് ചെയ്യാറുള്ളു. അതിൽ കൂടുതൽ ആവശ്യങ്ങളൊന്നും എനിക്കെന്തായാലും ഇല്ല’.- സായ് പല്ലവി പറയുന്നു.
 
ഒരു ഫെയര്‍നെസ് ക്രീം പരസ്യ ബ്രാന്‍ഡ് നല്‍കുന്ന കോടികള്‍ക്ക് വേണ്ടി തന്റെ പോളസികള്‍ മറക്കാന്‍ സായ് പല്ലവി തയ്യാറല്ലെന്ന നിലപാട് ആവർത്തിച്ച് പറഞ്ഞതോടെ താരത്തോടുള്ള ആരാധന വർധിച്ചിരിക്കുകയാണ് എന്നാണ് ഫാൻസ് പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍