ശ്രീനിവാസനുമായി നീ എന്തോ ചുറ്റിക്കളി നടത്തുന്നുണ്ടെന്ന് കേട്ടല്ലോ എന്ന് ഒരു ദിവസം മമ്മൂക്ക എന്നോട് ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്നും ഒരു നല്ല കഥ കിട്ടിയാല്‍ അതിലെ നായകന് ആരുടെ മുഖമായിരിക്കുമെന്ന് മനസ്സിലാക്കി അയാളോട് പോയി കഥ പറയാനാണ് തീരുമാനമെന്ന് ഞാൻ പറഞ്ഞു. നിന്റെ നായകന് എന്റെ ഛായയാണെങ്കില്‍ ഞാന്‍ ഡേറ്റ് താരാമെന്ന് അദ്ദേഹം പറഞ്ഞു. അയ്യോ വേണ്ട എനിക്ക് പണി അറിയാമോ എന്ന് ബോധ്യം വന്നിട്ടില്ല അത് അറിഞ്ഞ ശേഷം ഞാന്‍ അങ്ങോട്ട് വരാമെന്ന് ഞാനും പറഞ്ഞു. ആദ്യ സിനിമയ്ക്കേ നിനക്ക് ഡേറ്റുള്ളുവെന്ന് മമ്മൂക്കയും പറഞ്ഞു ലാല്‍ ജോസ് വ്യക്തമാക്കി.