ലോക്ക്ഡൗൺ കാലത്ത് സാമൂഹികസേവനത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ കോൾസെന്ററിൽ സേവനമനുഷ്ടിച്ച് നടി നിഖില വിമൽ.അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനായി കണ്ണൂർ ജില്ലാപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിലാണ് നിഖില വൊളന്റിയറായെത്തിയത്.
ലോക്ക്ഡൗൺ കാലത്ത് ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിൽ ഇത്തരം കോൾസെന്ററുകളും ഹോംഡെലിവറിയുമെല്ലാം വലിയ പങ്ക് വഹിക്കുന്നതായും അതിലൊരു ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.കോൾ സെന്ററിൽ കുശലാന്വേഷണവും സേവനവുമായി ഏറെ നേരമാണ് നടി ചിലവഴിച്ചത്.