ഒരു യോഗാ മാറ്റിലോ വൃത്തിയുളള പ്രതലത്തിലോ കമിഴ്ന്ന് കിടന്ന് കൈമുട്ടുകളും കാല്‍ വിരലുകളും മാത്രം നിലത്തു കുത്തി ശരീരമുയർത്തി നിലത്തിനു സമാന്തരമായി നിൽക്കുന്നതാണ് പ്ലാങ്ക് വ്യായാമം.ഇങ്ങനെ ചെയ്യുമ്പോൾ ശരീരം വളയരുത്.എത്ര നേരം കൂടുതല്‍ പ്ലാങ്ക് ചെയ്യാന്‍ സാധിക്കുന്നോ അത്രയും ശരീരം ബലപ്പെടും.ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ 60 സെക്കൻഡ് എന്ന കണക്കില്‍ മൂന്ന് വട്ടമായി കുറഞ്ഞത് പ്ലാങ്ക് ചെയ്യണം.ഇത് ഇടിപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാനും ശരീരം മൊത്തത്തില്‍ ബലപ്പെടാനും സഹായിക്കും.