14 കിലോ കുറയ്ക്കാന്‍ ഖുശ്ബു എത്ര നാള്‍ വര്‍ക്ക്ഔട്ട് ചെയ്തു? നടിയുടെ പ്രായം കേട്ട് ഞെട്ടി ആരാധകര്‍

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (10:00 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഖുശ്ബു. അഭിനേത്രി എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും ഖുശ്ബു വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. താരത്തിന്റെ മേക്ക്ഓവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശരീരഭാരം 14 കിലോ കുറച്ചാണ് ഖുശ്ബു ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 
 
കഴിഞ്ഞ നവംബറിലാണ് ഖുശ്ബു വര്‍ക്ക്ഔട്ട് ആരംഭിച്ചത്. തടി കൂടിയതാണ് വര്‍ക്ക്ഔട്ട് കാര്യക്ഷമമാക്കാന്‍ താരത്തെ പ്രേരിപ്പിച്ചത്. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വര്‍ക്ക്ഔട്ടിന്റെ മാറ്റങ്ങള്‍ ശരീരത്തില്‍ നല്ല രീതിയില്‍ പ്രകടമായി തുടങ്ങിയതെന്ന് ഖുശ്ബു പറയുന്നു. വര്‍ക്ക്ഔട്ട് തുടങ്ങുമ്പോള്‍ ഖുശ്ബുവിന്റെ ശരീരഭാരം 93 കിലോയായിരുന്നു. ഇപ്പോള്‍ അത് 79 കിലോയായി. 14 കിലോ തൂക്കം കുറച്ചു. ശരീരം സ്ലിം ആയി. എന്നാല്‍, ഇതുകൊണ്ടൊന്നും ഖുശ്ബു വര്‍ക്ക്ഔട്ട് നിര്‍ത്താന്‍ തയ്യാറല്ല. പത്ത് കിലോ കൂടി കുറച്ച് ശരീരഭാരം 69 ലേക്ക് എത്തിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. 
 
അതേസമയം, ഖുശ്ബുവിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഖുശ്ബുവിന്റെ പുതിയ ചിത്രങ്ങള്‍ നോക്കി ഈ താരത്തിന് 51 വയസ്സായി എന്ന് പറയാന്‍ പറ്റില്ലല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article