ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബിജെപി നേതാവ് ഖുഷ്ബു. കോണ്‍ഗ്രസ് സ്ത്രീകളെ പരിഗണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് സ്ത്രീ ശാക്തികരണ പ്രസംഗങ്ങള്‍ മാത്രമേ ഉള്ളുവെന്നും ഇതാണ് താന്‍ പാര്‍ട്ടിവിടാനും കാരണമെന്ന് ഖുഷ്ബു പറഞ്ഞു. അതേസമയം തമിഴ്‌നാട്ടില്‍ ഖുഷ്ബു ബിജെപി സ്ഥാനാര്‍ത്ഥിയാകും.