'ചിരിപ്പിച്ച്,വിസ്മയിപ്പിച്ച്, കരയിപ്പിച്ച് ശാന്തമായി അവസാനിപ്പിച്ചൊരു സിനിമ..'; ആയിഷ സിനിമയ്ക്ക് റിവ്യൂ എഴുതി നടി അശ്വതി

കെ ആര്‍ അനൂപ്

ശനി, 21 ജനുവരി 2023 (10:22 IST)
കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ മഞ്ജു വാര്യര്‍ ചിത്രമാണ് ആയിഷ.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് നടി അശ്വതി.
 
അശ്വതിയുടെ വാക്കുകളിലേക്ക് 
 
ആയിഷയും മാമയും കുറേ കരയിച്ചു... മനസ്സില്‍ നിന്ന് മാമ മായുന്നില്ല 
വളരെ ശാന്തമായി തുടങ്ങി ഇടയ്ക്കു നമ്മളെ റാസല്‍ ഖൈമയിലെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി അവിടെ നടക്കുന്ന സംഭവങ്ങളില്‍ ചിരിപ്പിച്ച്,വിസ്മയിപ്പിച്ച്, കരയിപ്പിച്ച് ശാന്തമായി അവസാനിപ്പിച്ചൊരു സിനിമ..പുറമെ നിന്ന് കണ്ട് പേടിച്ചിട്ടുള്ള കൊട്ടാരം എത്ര ഭംഗി ആയിട്ടാണ് കാണാന്‍ കഴിഞ്ഞത്.തീയേറ്റര്‍ എക്‌സ്പീരിയന്‍സ് must..
പാട്ടുകള്‍ ഓരോന്നും വെറുതെ കുത്തിത്തിരുകാതെ ആവശ്യമുള്ളിടത് മാത്രം. നിറഞ്ഞുനിന്നത് മാമ യും ആയിഷയും ആണെങ്കിലും മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നവര്‍ ആണ് .
Totally a feel good movie തികച്ചും എന്റെ മാത്രം അഭിപ്രായം.
 
നിലമ്പുര്‍ ആയിഷ എന്ന ആ വലിയ കലാകാരിക്ക് എന്റെ ഒരായിരം സ്‌നേഹാശംസകള്‍ . ഒപ്പം ഈ സിനിമയുടെ കപ്പിത്താനും aamir pallikal അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍