Vijay Devarakonda Accident: നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

നിഹാരിക കെ.എസ്

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (08:35 IST)
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം വിജയ് ദേവരക്കൊണ്ടയുടെ വാഹനം അപകടത്തിൽപ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിലെ ഉണ്ടവള്ളിക്ക് സമീപം ദേശീയ പാത 44ൽ വരസിദ്ധി വിനായക കോട്ടൺ മില്ലിന് സമീപത്ത് വെച്ചാണ് സംഭവം.
 
വിജയ് സഞ്ചരിച്ച കാർ ഒരു ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നടനുൾപ്പെടെ കാറിൽ സഞ്ചരിച്ച ആർക്കും പരിക്കില്ല. നടനും സുഹൃത്തുക്കളുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. 
 
നന്ദികോട്കൂറിൽ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
 
അപകടത്തിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി. വിജയ് ദേവരക്കൊണ്ട സുരക്ഷിതനാണെന്നും പിന്നാലെ റിപ്പോർട്ടുകൾ പുറത്തുവന്നു. അപകടത്തിൽ ആശങ്കപ്പെടാനില്ലെന്നും താരം ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചു. എല്ലാവരും സുഖമായിരിക്കുന്നു. വീട്ടിൽ തിരിച്ചെത്തി. അപകടവാർത്തയിൽ ആശങ്ക വേണ്ടെന്നും താരം പോസ്റ്റിൽ വ്യക്തമാക്കി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍