നടി നർ​ഗിസ് ഫക്രിയുടെ സഹോദരി കൊലക്കേസിൽ അറസ്റ്റിൽ: കൊന്നത് മുൻ കാമുകനെയും സുഹൃത്തിനെയും

നിഹാരിക കെ എസ്
ചൊവ്വ, 3 ഡിസം‌ബര്‍ 2024 (11:10 IST)
മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ റോക്ക്സ്റ്റാർ ഫെയിം നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിൽ. എഡ്വേർഡ് ജേക്കബ്സ് (35), അനസ്താസിയ എറ്റിയെൻ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. ന്യൂയോർക്കിലെ ക്യൂൻസിൽ ആണ് സംഭവം. ജേക്കബും സുഹൃത്തും താമസിക്കുന്ന വീടിന് ഇവർ തീയിടുകയായിരുന്നു. വലിയതോതിൽ പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഇരുവരും മരിച്ചത്.  
 
നവംബർ രണ്ടിന് അതിരാവിലെ ഗാരേജിൽ എത്തിയ ആലിയ ഫഖ്രി മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ജേക്കബിനോട് "നിങ്ങളെല്ലാവരും ഇന്ന് മരിക്കാൻ പോകുന്നു" എന്ന് ആക്രോശിച്ചു. ശേഷം കെട്ടിടത്തിന് തീയിട്ടു. സംഭവസമയത്ത് ജേക്കബ് ഉറങ്ങുകയായിരുന്നു. സംഭവം കണ്ട അയൽവാസി വിവരം പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് എഴുന്നേറ്റ ജേക്കബ് താഴെ വന്നെങ്കിലും സുഹൃത്തിനെ രക്ഷിക്കാൻ മുകളിലേക്ക് തിരികെ പോവുകയായിരുന്നു. എന്നാൽ ഇരുവർക്കും തീപിടിച്ച കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ കഴിഞ്ഞില്ല.
 
മുൻ കാമുകന്റെയും വനിതാ സുഹൃത്തിന്റെയും ബന്ധം ദൃഢമാകുന്നതിലുള്ള അസൂയയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അവളുടെ പകയാണ് രണ്ടുപേരുടെ ജീവനെടുത്തതെന്ന് ജില്ലാ അറ്റോർണി മെലിന്ദ കറ്റ്സ് പറഞ്ഞു. ക്വീൻസ് ക്രിമിനൽ കോടതി ആലിയയ്‌ക്ക് ജാമ്യവും അനുവദിച്ചില്ല. അവൾ ആരെയെങ്കിലും കാെല്ലുമെന്ന് കരുതുന്നില്ലെന്ന് ആലിയയുടെ മാതാവ് പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article