സിഐഡി മൂസ, വർണ്ണപ്പകിട്ട് സിനിമകളിലെ വില്ലൻ താരം കസാൻ ഖാൻ അന്തരിച്ചു

തിങ്കള്‍, 12 ജൂണ്‍ 2023 (21:10 IST)
സിഐഡി മൂസ, ഗാന്ധര്‍വ്വം,വര്‍ണ്ണപ്പകിട്ട് തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
 

തമിഴ്, മലയാളം സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയമായ താരത്തിന്റെ ആദ്യ സിനിമ 1992ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയാണ്. മലയാളത്തില്‍ ഗാന്ധര്‍വം, ദി കിംഗ്,സിഐഡി മൂസ, വര്‍ണ്ണപ്പകിട്ട് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തമിഴില്‍ മുറൈ മാമന്‍, ഉള്ളത്തൈ അള്ളിത്താ, വാനത്ത പോലെ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടുണ്ട്. മലയാളത്തില്‍ ലൈല ഓ ലൈലയാണ് കസാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച സിനിമ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍