ദിലീപിന് 56-ാം പിറന്നാള്‍, വഴിയരികില്‍ വിശന്നിരിക്കുന്നവര്‍ക്കായി ഭക്ഷണപ്പൊതികളുമായി ആരാധകര്‍

കെ ആര്‍ അനൂപ്
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (10:59 IST)
ദിലീപിന്റെ പിറന്നാളിന് ഇനി രണ്ട് ദിവസം കൂടി. ആരാധകര്‍ കാത്തിരിക്കുന്നത് ഒക്ടോബര്‍ 27നായാണ്. നടന് 56 വയസ്സ് തികയുന്നു. ഇത്തവണത്തെ പിറന്നാള്‍ എത്തും മുമ്പേ വഴിയരികില്‍ വിശന്നിരിക്കുന്നവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം കൊടുക്കാനുള്ള ശ്രമത്തിലാണ് ദിലീപിന്റെ ആരാധകര്‍ . കയ്യില്‍ ഭക്ഷണപ്പൊതികളുമായി വിശപ്പിന്റെ വിലയറിയുന്നവരുടെ അരികിലേക്ക് എത്തി.
 
തിരുവനന്തപുരം നഗരത്തില്‍ പൊതിച്ചോറുമായി ദിലീപ് ഫാന്‍സ് ഇറങ്ങി. ഉച്ചവെയിലില്‍ ഭക്ഷണം കിട്ടാതെ വിശന്നിരിക്കുന്നവര്‍ക്കായി അവരുടെ കയ്യിലുള്ള പൊതികള്‍ നല്‍കി . ആള്‍ കേരള ദിലീപ് ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണപ്പൊതികള്‍ എത്തിച്ചു നല്‍കിയത്.
 
ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും, മേലാറന്നൂര്‍ യൂണിറ്റും സംയുക്തമായി തൈക്കാട്, തമ്പാനൂര്‍, കരമന, പാളയം ഭാഗത്തെ റോഡുകളില്‍ അലഞ്ഞു തിരിയുന്ന 250-ഓളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article