മിടുക്കനായ വിദ്യാര്‍ത്ഥി,ഏഴ് വര്‍ഷത്തോളം വക്കീല്‍ പ്രാക്ടീസ്, ഒടുവില്‍ സിനിമയിലെത്തി, മനസ്സുതുറന്ന് ബാബുരാജ്

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ജൂണ്‍ 2021 (15:08 IST)
എന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുള്ള നടനാണ് താനെന്ന് ബാബുരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹാസ്യവും സീരിയസ് റോളുകളും വില്ലന്‍ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാറുള്ള 
നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ് ജോജിയിലെ ജോമോന്‍. അത്രത്തോളം സിനിമയോട് സ്‌നേഹമുള്ള മനുഷ്യനാണ് ബാബുരാജ്. മാത്രമല്ല മിടുക്കനായ വിദ്യാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. ഏഴ് വര്‍ഷത്തോളം ഹൈക്കോടതിയില്‍ വക്കീല്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ആ ജോലി ഉപേക്ഷിച്ചെതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബാബുരാജ്. 
 
താന്‍ ഏഴ് വര്‍ഷത്തോളം ഹൈക്കോടതിയില്‍ വക്കീല്‍ പ്രാക്ടീസ് ചെയ്തിരുന്നുവെന്നും എന്നാല്‍ സിനിമയാണ് പാഷന്‍ എന്ന് മനസിലായതോടെ ആ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും ബാബുരാജ് പറയുന്നു.
 
ബാബുരാജ് സംവിധാനം ചെയ്യുന്ന 'ബ്ലാക്ക് കോഫി' അടുത്തിടെ ആയിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്.ബ്ലാക്ക് കോഫി,ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനൊടെ എത്തുന്ന ചിത്രത്തില്‍ 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന സിനിമയിലെ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത ഉണ്ടായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍