നടന്‍ വിജയ് ദില്‍ രാജുവിനൊപ്പം ഒരു തെലുങ്ക് ചിത്രം ചെയ്യുവാന്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് സംവിധായകന്‍ ഷങ്കറും ഒരു തെലുങ്ക് പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. രാംചരണ്‍ ആണ് നായകന്‍. ഇപ്പോളിതാ ധനുഷും ടോളിവുഡിലേക്ക് എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. മൂന്നു ഭാഷകളിലായി സിനിമ അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് വിവരം.