ബലാത്സംഗക്കേസ്; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

നിഹാരിക കെ എസ്
ചൊവ്വ, 26 നവം‌ബര്‍ 2024 (08:59 IST)
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻ ബാബുരാജിനെതിരെ ജൂനിയർ നടി രംഗത്ത് വന്നിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിൽ പോലീസ് ബാബുരാജിനെതിരെ കേസെടുക്കുകയും ചെയ്തു. ഇതോടെ, കേസിൽ നടന്‍ ബാബുരാജ് മുൻ‌കൂർ ജാമ്യം തേടി. ജാമ്യഹർജി പരിഗണിച്ച ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ ബെഞ്ച് നടന് മുൻ‌കൂർ ജാമ്യം അനുവദിച്ചു.
 
കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.
 
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയര്‍ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്. ബാബുരാജിന്‍റെ ആലുവയിലെ വീട്ടില്‍വെച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അടിമാലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article