ആക്ഷൻ ത്രില്ലറുമായി വിജയ് സേതുപതി രെക്ക

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2016 (10:03 IST)
വിജയ് സേതുപതിയും ലക്ഷ്മി മേനോനും ഒന്നിക്കുന്ന രെക്കയുടെ ടീസർ പുറത്തിറങ്ങി. രതിനാ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊരു ആക്ഷൻ ത്രില്ലറാണ്. ബി ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഡി ഇമാനാണ്. ഹരിഷ് ഉത്തമന്‍, സതീഷ്, കെ എസ് രവികുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. രെക്കയുടെ കഥ ഏകദേശം വിജയ്‌ ചിത്രമായ ഗില്ലിക്ക്‌ സമാനമാണ്‌. വില്ലന്‍മാര്‍ തുരത്തിക്കൊണ്ടിരിക്കുന്ന ലക്ഷ്‌മി മേനോന്റെ കഥാപാത്രത്തെ രക്ഷിക്കുന്ന നായകനായിട്ടാണ്‌ വിജയ്‌ സേതുപതി ചിത്രത്തിലഭിനയിക്കുന്നത്‌.

Next Article