നാട്ടിന്‍പുറത്തെ ഒരു ഗ്രാമത്തിന്റെ അതി മനോഹരമായ ഫുട്‌ബോള്‍ കാഴ്ചകളാണ് നേരത്തെ പുറത്തുവന്ന ടീസറില്‍ കാണാനാകുന്നത്. കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്ന കഥാപാത്രമായാണ് ആന്റണി വര്‍ഗീസ് വേഷമിടുന്നത്.ബാലു വര്‍ഗീസ് ലുക്മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു.
നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
'ഓപ്പറേഷന്‍ ജാവ' ഫെയിം സിദ്ദിക് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.നൗഫല്‍ അബ്ദുള്ളയും ജിത്ത് ജോഷിയും ചേര്‍ന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.