വര്‍ഷങ്ങളായുള്ള ആഗ്രഹം, സുരേഷ് ഗോപിയെ കണ്ടു, വീഡിയോയുമായി ബാലയുടെ ഭാര്യ എലിസബത്ത്

കെ ആര്‍ അനൂപ്

ബുധന്‍, 13 മാര്‍ച്ച് 2024 (11:59 IST)
വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ഒരു ആഗ്രഹം പൂര്‍ത്തിയായ സന്തോഷത്തിലാണ് നടന്‍ ബാലയുടെ ഭാര്യയും ഡോക്ടറുമായ എലിസബത്ത്. സുരേഷ് ഗോപിയെ നേരിട്ട് കാണണമെന്നത് കാലങ്ങളായുള്ള എലിസബത്തിന്റെ ആഗ്രഹമായിരുന്നു. ഗുരുവായൂരില്‍ ഒരാവശ്യത്തിനായി പോയപ്പോഴാണ് തനിക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയെ കാണാന്‍ സാധിച്ചതെന്ന് താര പത്‌നി പറയുന്നു. എന്നാല്‍ അദ്ദേഹത്തെ അടുത്ത് കാണാന്‍ കഴിഞ്ഞില്ലെന്നും നേരിട്ട് കാണുമ്പോള്‍ സിനിമയില്‍ കാണുന്നത് പോലെ തന്നെ ഉണ്ടെന്നും എലിസബത്ത് പുതിയ വീഡിയോയില്‍ പറയുന്നു.
 
ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ 
മത്സരിക്കുന്ന സുരേഷ്ഗോപി ഇലക്ഷന്‍ പ്രചാരണത്തിനെത്തിയ സമയത്തെ വിഡിയോയാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്.
 
'എനിക്ക് കാണാന്‍ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്. നേരിട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. സിനിമയില്‍ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാന്‍. കമ്മിഷണര്‍ സിനിമയിലെ ബിജിഎമ്മും ചേര്‍ത്ത് വിഡിയോ കാണുമ്പൊള്‍ കാണാന്‍ നല്ല രസമുണ്ട്',-എന്നാണ് വീഡിയോയില്‍ എലിസബത്ത് പറയുന്നത്.
 
എലിസബത്ത് പങ്കുവെച്ച വീഡിയോ കാണാം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍