450ല്‍ കൂടുതല്‍ തിയേറ്ററുകള്‍,25 ദിവസങ്ങള്‍, ഉയരത്തില്‍ പറന്ന് '777 ചാര്‍ലി'

കെ ആര്‍ അനൂപ്
ചൊവ്വ, 5 ജൂലൈ 2022 (09:03 IST)
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ലി' കേരളത്തിലും വന്‍ വിജയമായി മാറി. 25 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് സിനിമയെ കേരളത്തില്‍ എത്തിച്ച പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. 450ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ ചാര്‍ലി പ്രദര്‍ശിപ്പിച്ചു. ഇപ്പോഴും കേരളത്തിലെ തിയേറ്ററുകളിലും സിനിമ കാണാന്‍ ആളുകള്‍ വരുന്നുണ്ട്. ഇതുതന്നെയാണ് കൊച്ചു സിനിമയുടെ വലിയ വിജയം.
അഞ്ചു വര്‍ഷത്തോളം ചാര്‍ളി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article