ബാഹുബലി 2ന്‍റെ കളക്ഷനെക്കുറിച്ച് പറയാനാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്. ഏഴുദിവസം കൊണ്ട് കേരളത്തില്‍ നിന്ന് 30 കോടിയിലധികമാണ് ബാഹുബലി 2 കളക്ഷന്‍ നേടിയിരിക്കുന്നത്. ഇത് നമ്മുടെ സിനിമാക്കാര്‍ക്ക് ഒരു പാഠമാണ്. ത്രില്ലടിപ്പിക്കുന്ന, പുതുമയുള്ള, നല്ല കഥകള്‍ കൊടുത്താല്‍ ജനങ്ങള്‍ തിയേറ്ററുകളിലെത്തി സിനിമ കാണും എന്ന വലിയ പാഠവും തിരിച്ചറിവും.
അതുകൊണ്ടുതന്നെ, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയുള്ള താരങ്ങള്‍ ഉള്‍പ്പെടുന്ന ഗംഭീര സിനിമകള്‍ക്ക് ഇതുപോലെയുള്ള വിജയം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തീര്‍ച്ച. പുലിമുരുകന്‍, ദി ഗ്രേറ്റ്ഫാദര്‍ തുടങ്ങിയ സിനിമകള്‍ ഒരു തുടക്കം മാത്രമാണ്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സൂപ്പര്‍ കഥകളും നല്ല മേക്കിംഗും ഉണ്ടെങ്കില്‍ മലയാള സിനിമയിലും ബാഹുബലി വിജയങ്ങള്‍ സൃഷ്ടിക്കാനാവും.
മാത്രമല്ല, സാധാരണ കഥകള്‍ പറയുന്ന സിനിമകളിലേക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ക്ഷണിക്കുന്ന രീതി സംവിധായകരും നിര്‍മ്മാതാക്കളും അവസാനിപ്പിക്കണം. അവര്‍ നമ്മുടെ അസാധാരണ താരങ്ങളാണ്. അവര്‍ക്ക് ഏറ്റവും വ്യത്യസ്തവും പുതുമയുള്ളതുമായ കഥയും കഥാപാത്രങ്ങളും സമ്മാനിക്കാനാണ് സംവിധായകര്‍ ശ്രമം നടത്തേണ്ടത്.