മണികണ്ഠന്റെ വാക്കുകളിലേക്ക്
മെയ് 20. ഞാന്‍ ഒരിക്കലും മറക്കാത്ത എന്റെ പ്രിയപ്പെട്ട ദിവസം. അല്ലെങ്കില്‍ ഞാന്‍ മറക്കാന്‍ പാടില്ലാത്ത ദിവസം. 2016 മെയ് 20ന് കമ്മട്ടിപ്പാടം എന്ന സിനിമ തീയറ്ററുകളില്‍ എത്തിയപ്പോള്‍ ബാലന്‍ ചേട്ടനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച, ഇന്ന് ഞാന്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും കാരണക്കാരായ എന്റെ പ്രിയപ്പെട്ട മലയാള സിനിമയുടെ പ്രേക്ഷകരോടും എനിക്കതില്‍ അവസരം തന്ന പ്രിയപ്പെട്ട സംവിധായകന്‍ രാജീവേട്ടനോടും പ്രൊഡ്യൂസര്‍, ക്യാമറാമാന്‍ മധു ചേട്ടന്‍ വര്‍ക്ക് ചെയ്ത എല്ലാവരോടും കൂടെ അഭിനയിച്ചവരോടുമായുളള നന്ദി ഫേസ്ബുക്കിലൂടെ മണികണ്ഠന്‍ ആചാരി പറഞ്ഞു.