റഷ്യന്‍, ചൈനീസ് ഭാഷകളിലേക്ക് '2018', രജനിക്കും കമലിനും ഇഷ്ടപ്പെട്ട മലയാള സിനിമ, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (09:13 IST)
2018 ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുത്തു എന്ന വാര്‍ത്തകളാണ് ഒടുവിലായി വന്നത്. മികച്ച ഏഷ്യന്‍ നടനുള്ള നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് ടോവിനോയെ തേടിയെത്തിയതും മലയാളികളെ സന്തോഷത്തിലാക്കി. ഇപ്പോഴിതാ 2018 റഷ്യന്‍, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.
 
2018 കണ്ട ശേഷം രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ ജൂഡിനെ വിളിച്ചിരുന്നു. തന്റെ അപ്പയ്ക്ക് 2018 ഇഷ്ടപ്പെട്ടു എന്നാണ് സംവിധായകനോട് സൗന്ദര്യ പറഞ്ഞത്. പിന്നീട് കമല്‍ഹാസനെ ജൂഡിന് നേരില്‍ കാണാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹവും 2018 നെക്കുറിച്ച് നല്ലത് പറഞ്ഞു. അമീര്‍ഖാന്‍ സിനിമ കണ്ട ശേഷം തന്റെ പ്രൊഡക്ഷന്‍ കമ്പനി വഴി അഭിപ്രായങ്ങള്‍ സംവിധായകനുമായി പങ്കുവെച്ചു. 2018 അത്ര വലിയ റിലീസ് അല്ലായിരുന്നിട്ടും ഇവരെല്ലാം കാണുകയും അഭിപ്രായം അറിയിക്കുകയും സിനിമയുടെ കണ്ടന്റ് സിനിമയിലെ പുതിയ കാര്യങ്ങള്‍ ഇതെല്ലാം അവര്‍ കൃത്യമായി നോക്കുന്നുണ്ടെന്നാണ് ജൂഡ് ആന്റണി പറഞ്ഞത്.
 
കേരളക്കര 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. കേരളത്തിന് പുറത്തും 2018 ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് നാടുകളില്‍ നിന്ന് 10 കോടിയിലധികം സിനിമ നേടി.തമിഴിലും കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റി ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചു.
 
സോണി ലിവിലാണ് ചിത്രം ഒ.ടി.ടി റിലീസായത്.  
 
 
 
   
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍