മലയാളത്തിലെ വമ്പന്‍ താരനിര,2018 മെയ് അഞ്ചിന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

വെള്ളി, 21 ഏപ്രില്‍ 2023 (08:52 IST)
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2018. 2018ലെ വെള്ളപ്പൊക്കത്തിന്റെ നാശത്തെ നേരിട്ട ധീരരായ കേരളത്തിലെ ജനങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.എല്ലാവരും നായകന്മാരാണ് ടാഗ്ലൈനില്‍ ഒരുങ്ങുന്ന സിനിമ മെയ് അഞ്ചിന് പ്രദര്‍ശനത്തിന് എത്തും.
അപര്‍ണ ബാലമുരളി,വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍,തമിഴ് യുവതാരം കലയരശന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
 
വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്നു.
 
 അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും നോബിന്‍ പോള്‍ സംഗീതവും ഒരുക്കുന്നു. ചമന്‍ ചാക്കോയാണ് എഡിറ്റിംഗ്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍