ജീവിതം മാറ്റിമറിച്ച സിനിമ!'കുരുതി' റിലീസായി ഒരു വര്‍ഷം,നടന്‍ നവാസ് വള്ളിക്കുന്നിന്റെ സന്തോഷം

കെ ആര്‍ അനൂപ്

വെള്ളി, 12 ഓഗസ്റ്റ് 2022 (12:11 IST)
നടന്‍ നവാസ് വള്ളിക്കുന്ന് 2018ല്‍ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയ കുരുതി എന്ന ചിത്രത്തിലെ കഥാപാത്രവും കൈയ്യടി വാങ്ങി. സിനിമ തിരക്കു കാരണം മമ്മൂട്ടിയുടെ 'സിബിഐ 5'ല്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം മനസ്സില്ലാ മനസ്സോടെ അത് വേണ്ടെന്ന് വെച്ചെന്ന് നടന്‍ പറഞ്ഞിരുന്നു.
 
 ഇപ്പോഴിതാ തന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ കുരുതി എന്ന സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നവാസ്.
 
കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തിയ സിനിമയില്‍ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ശ്രിന്ദ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനീഷ് പിള്ളയാണ് കഥയെഴുതിയിരിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍