“കാക്കിയിട്ടവനെ തൊട്ടാല്‍ തനിക്ക് നോവില്ല” - ഈ ഡയലോഗ് ദിലീപ് പറഞ്ഞാല്‍... !

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (20:29 IST)
‘വെല്‍‌കം ടു സെന്‍‌ട്രല്‍ ജയില്‍’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ദിലീപിന് സല്ലാപം സമ്മാനിച്ച സുന്ദര്‍ദാസാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപും വേദികയും ചിത്രത്തില്‍ ജോഡിയാകുന്നു. ഒരു തടവുകാരനായി ദിലീപ് അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത.
 
മുമ്പ് റണ്‍‌വേയിലും മറ്റും ദിലീപ് ജയില്‍‌പ്പുള്ളിയായി അഭിനയിച്ചപ്പോഴൊക്കെ അത് ആക്ഷന്‍ മൂഡിലുള്ള സിനിമകളായിരുന്നു. എന്നാല്‍ പൂര്‍ണമായും ജയില്‍ പശ്ചാത്തലത്തിലുള്ള ഈ സിനിമ സമ്പൂര്‍ണ കോമഡിച്ചിത്രമാണ്.
 
വെല്‍‌കം ടു സെന്‍‌ട്രല്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബെന്നി പി നായരമ്പലമാണ്. കല്യാണരാമന്‍, ചാന്തുപൊട്ട്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ മെഗാഹിറ്റ് ദിലീപ് ചിത്രങ്ങള്‍ എഴുതിയത് ബെന്നിയാണ്. അതുകൊണ്ടുതന്നെ പുതിയ സിനിമയ്ക്ക് വന്‍ വിജയപ്രതീക്ഷയാണുള്ളത്.
 
ഈ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. ഒരു ചിരിപ്പൂരമായിരിക്കും ഈ സിനിമയെന്ന് ബോധ്യപ്പെടുത്തുന്നതാണ് ട്രെയിലര്‍. “കാക്കിയിട്ടവനെ തൊട്ടാല്‍ തനിക്ക് നോവില്ല” എന്ന കമ്മീഷണര്‍ ഡയലോഗ് രണ്‍ജിപണിക്കരുടെ മുമ്പില്‍ നിന്ന് പറയുന്ന രംഗമൊക്കെ ട്രെയിലറിലെ കൌതുകമുണര്‍ത്തുന്ന കാഴ്ചയാണ്.
 
ശൃംഗാരവേലന് ശേഷം ദിലീപിന് നായികയായി വേദിക വരുന്നു എന്നതും പ്രത്യേകതയാണ്. ജയിംസ് ആന്‍റ് ആലീസിന് ശേഷം വേദിക അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
 
അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, കൊച്ചുപ്രേമന്‍, ഷറഫുദ്ദീന്‍, സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Next Article