‘വിശ്വാസവഞ്ചനയാണ് അയാള്‍ എന്നോട് കാണിച്ചത് ’; ജീവിത സ്വപ്നങ്ങള്‍ തകര്‍ന്നതിനെ പറ്റി മൈഥിലി

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (14:07 IST)
മലയാളത്തിന്റെ പ്രിയതാരമാണ് മൈഥിലി. ഈയിടെ തന്റെ ജീവിത സ്വപ്നങ്ങള്‍ തകര്‍ന്നതിനെ പറ്റി മൈഥിലി മനസ് തുറക്കുകയുണ്ടായി. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മൈഥിലി ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. 
 
പത്തനംതിട്ടയിലെ കോന്നിയിലാണ് മൈഥിലി ജനിച്ചത്. പ്ലസ്ടു പഠിച്ചത് ബംഗളുരിലാണ്. പഠന സമയത്ത് തന്നെ കൂട്ടുകാരികള്‍ പലരും വിവാഹിതരായത് തന്നെ നിരാശയിലാക്കിയിരുന്നെന്ന് താരം തുറന്നു പറയുന്നു. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് വീട്ടുകാര്‍ നല്ലൊരു ബന്ധം കൊണ്ട് വന്നത്. അതേസമയം തന്നെ തനിക്ക് പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അതോടെ വീട്ടുകാര്‍ പറയുന്നത് അനുസരിക്കാതെ കരിയറിനായി കല്ല്യാണം വേണ്ടെന്ന് വെച്ചെന്നും മൈഥിലി വെളിപ്പെടുത്തി.
 
പാലേരി മാണിക്യത്തിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തില്‍ തനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. അങ്ങനെ കരിയറില്‍ ശുക്രന്‍ തെളിയുമ്പോഴാണ് തന്റെ പേരില്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ വന്നതെന്നും താരം വ്യക്തമാക്കി. മലായാള സിനിമയില്‍ പുതിയ നടിമാര്‍ വന്നപ്പോള്‍ തനിക്ക് അവസരം കുറഞ്ഞെന്നും നടി പറയുന്നു. 
 
പിന്നീട് താന്‍ ടിവി ചന്ദ്രന്റെ ഉള്‍പ്പെടെ ഓഫ് ബീറ്റ് സിനിമകളില്‍ അഭിനയിച്ചു. അങ്ങനെയാണ് അസിസ്റ്റ്ന്റ് ഡയറക്ടറുമായി താന്‍ പ്രണയത്തിലാകുന്നതെന്നും മൈഥിലി വെളിപ്പെടുത്തി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അയാള്‍ തന്നെ പ്രണയിച്ചത്. പക്ഷേ എന്നോട് വിശ്വാസവഞ്ചനയാണ് കാണിച്ചതെന്നും താരം തുറന്നു പറയുന്നു. ഇവര്‍ ഒത്തുകളിച്ച് തന്റെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും മൈഥിലി വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article