മലയാളി നോവലിസ്റ്റായ അംബുജാക്ഷന്റെ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന നോവലിന്റെ കഥയാണിത്. പണ്ട് ഈ കഥ പ്രൊഡ്യൂസര്‍ ശങ്കര്‍ദാസിനോടും സംവിധായകന് ശരത്തിനോടും അംബുജാക്ഷന് പറഞ്ഞതാണ്. അന്ന് ചില പാരവയ്പ്പുകള്‍ കാരണം അത് സിനിമയായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുകയാണ്.
ശ്രീനിവാസനെ നായകനാക്കി ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്നാണ് പേര്. ‘അഴകിയ രാവണന്’ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന് എന്ന കഥാപാത്രം ഈ സിനിമയിലൂടെ വീണ്ടും വരികയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളും അമളികളുമാണ് ചിത്രത്തിന്റെ പ്രമേയം.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ഹൌ ഓള്‍ഡ് ആര് യു’വിന് ശേഷം ലിസ്റ്റിന് സ്റ്റീഫന്‍ ചിറകൊടിഞ്ഞ കിനാവുകളുടെ ചിത്രീകരണം ആരംഭിക്കും.