ബ്രഹ്‌മാണ്ഡ സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്ന സംവിധായകനാണ് ഷങ്കര്‍. അതിന്‍റെ ഏറ്റവും പീക്ക് ആയിരുന്നു ‘ഐ’. വിക്രം നായകനായ ആ സിനിമയുടെ ചെലവ് 180 കോടി രൂപയായിരുന്നു. ചൈനയായിരുന്നു പ്രധാന ലൊക്കേഷന്‍.
ഷങ്കറിന്‍റെ ശിഷ്യനായ അറ്റ്‌ലീ ഇപ്പോള്‍ ഷങ്കറിന്‍റെ പാതയില്‍ തന്നെയാണ്. അറ്റ്‌ലീയുടെ പുതിയ സിനിമയില്‍ ഇളയദളപതി വിജയ് ആണ് നായകന്‍. സമാന്തയാണ് നായിക. എമി ജാക്സണും ചിത്രത്തിലെ ഒരു നായികയാണ്. ‘ഐ’ ഷൂട്ട് ചെയ്ത ചൈനയില്‍ തന്നെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് അറ്റ്‌ലീ ശ്രമിക്കുന്നത്.
അറ്റ്‌ലീയും സംഘവും ലൊക്കേഷന്‍ ഹണ്ടിനായി ഈ മാസം 14ന് ചൈനയിലേക്ക് പറക്കുകയാണ്. കലൈപ്പുലി എസ് താണുവാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ നിര്‍മ്മാണം. ജൂണ്‍ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
‘രാജാ റാണി’ എന്ന മെഗാഹിറ്റ് റൊമാന്‍റിക് ചിത്രം ആയിരുന്നു അറ്റ്‌ലീ സംവിധാനം ചെയ്ത ആദ്യ ചിത്രം.