‘ഇത് ആക്ഷേപ ഹാസ്യത്തിന്റെ പുതിയ മുഖം’; കസബയില്‍ ട്രോളിയവരെ തലോടി മമ്മൂട്ടി

Webdunia
ചൊവ്വ, 31 മെയ് 2016 (14:54 IST)
നിധിന്‍ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ച് വന്ന ട്രോളുകളെ സ്വാഗതം ചെയ്ത് മമ്മൂട്ടി. ‘കസബ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നതിന് പിന്നാലെ വന്ന ട്രോള്‍ പേജുകളില്‍ പത്തിലേറെ ട്രോളുകള്‍ തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് മമ്മൂട്ടി ട്രോളുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്.
 
ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ മോഡേണ്‍ മുഖമാണെന്നും ഡിജിറ്റല്‍ തലമുറ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് സ്വീകരിക്കുന്ന വഴിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ വരുന്ന കൂടുതല്‍ ട്രോളുകളും താന്‍ പോസ്റ്റ് ചെയ്യുമെന്ന് മമ്മൂട്ടി പോസ്റ്റില്‍ വ്യക്തമാക്കി.

Next Article