ജപ്പാനില്‍ രജനികാന്തിനുള്ള ആരാധകരെ കുറിച്ച് അറിയാമല്ലോ. രജനി ചിത്രങ്ങള്‍ക്ക് ജപ്പാനിലുള്ള സ്വീകരണം മനസിലാക്കി അവിടെ നിന്നുള്ള താരങ്ങളെക്കൂടി രജനിച്ചിത്രങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട്. ‘മുത്തു’ എന്ന രജനിച്ചിത്രമൊക്കെ തമിഴ്നാട്ടിലേതിനേക്കാള്‍ വലിയ വിജയമാണ് ജപ്പാനില്‍ നേടിയത്.
ഇപ്പോഴിതാ, ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ‘ചാര്‍ലി’ ജപ്പാനില്‍ അത്ഭുതകരമായ വിജയമാണ് നേടുന്നത്. രജനികാന്തിന് ശേഷം ഒരു ഇന്ത്യന്‍ താരത്തിന്‍റെ സിനിമ ജപ്പാനില്‍ ഇത്രയും വലിയ വിജയം നേടുന്നത് ഇതാദ്യമാണ്.
മേയ് പതിനഞ്ചിന് ജപ്പാനില്‍ റിലീസായ ചാര്‍ലി ജാപ്പനീസ് സബ് ടൈറ്റിലോടെയാണ് അവിടെ പ്രദര്‍ശിപ്പിക്കുന്നത്. ഇത് അസാധാരണവും മനോഹരവുമായ സിനിമയാണെന്നാണ് ജപ്പാനിലെ കാഴ്ചക്കാര്‍ പറയുന്നത്.
ജാപ്പനീസ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ ഡോസോയും സെല്ലുലോയ്ഡ് ജപ്പാനും ചേര്‍ന്നാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള മലയാള ചിത്രങ്ങള്‍ ജപ്പാനില്‍ റിലീസ് ചെയ്തിരുന്നെങ്കിലും ജാപ്പനീസ് സബ് ടൈറ്റിലോടുകൂടി പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ ചാര്‍ലിയാണ്.
ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി ജനപ്രീതിയും നിരൂപകപ്രശംസയും നേടിയ ചിത്രമാണ്. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഭൂരിഭാഗവും സ്വന്തമാക്കിയത് ചാര്‍ലിയായിരുന്നു.