മദ്യത്തിനടിമയായ രഘുനന്ദൻ എന്ന കഥാപാത്രത്തെ മോഹൻലാൽ അനശ്വരമാക്കിയ സിനിമയായിരുന്നു സ്പിരിറ്റ്. എന്തായാലും അത്തരമൊരു കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുകയാണ് തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ.
മദ്യത്തിനടിമയായ, 24 മണിക്കൂറും കുടിച്ചുമദിച്ചു നടക്കുന്ന ജോപ്പനായാണ് മമ്മൂട്ടി ഈ സിനിമയിൽ അഭിനയിക്കുന്നത്. ജോണി ആൻറണി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് നിഷാദ് കോയ.
കോട്ടയത്തും ഇടുക്കിയിലുമായി ചിത്രീകരിച്ചിരിക്കുന്ന തോപ്പിൽ ജോപ്പനിൽ മമ്മൂട്ടി ആൽക്കഹോളിക് ആണെന്നതിനൊപ്പം ഒരു കബഡി താരം കൂടിയാണ്. ആൻഡ്രിയ ജെർമിയയും മംമ്തയുമാണ് നായികമാർ.
ജോണി വാക്കർ, പൂവിന് പുതിയ പൂന്തെന്നൽ തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി മദ്യത്തിന് അടിമയായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.