അയാള്‍ ഒരു ഡോക്ടറായിരുന്നു. വളരെ കൃത്യമായും സത്യസന്ധമായും തന്റെ ജോലി ചെയ്തിരുന്ന ഒരാള്‍. എന്നാല്‍ ചില അനീതികളോട് മുഖം തിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ പ്രതികരിച്ചുപോകുന്ന അയാള്‍ ഒടുവില്‍ പൊലീസ് സേനയില്‍ ചേരുകയാണ്. പിന്നീട് കാണുന്നത് മറ്റൊരു മുഖമാണ്. അക്രമത്തോട്, നീതികേടിനോട് എല്ലാം അയാള്‍ ആഞ്ഞടിക്കുകയാണ്.
ഈ പറഞ്ഞത് ഒരു കഥയാണ്. സൂര്യ നായകനാകുന്ന പുതിയ സിനിമയുടെ കഥ. സൂപ്പര്‍ ഡയറക്ടര്‍ ലിങ്കുസാമിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ‘സിങ്കം 2’ എന്ന മെഗാഹിറ്റിന് ശേഷം സൂര്യ പൊലീസ് കഥാപാത്രമാകുന്ന ചിത്രമാണിത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയില്‍ സാമന്തയാണ് നായിക.
ലിങ്കുസാമിയുടെ പ്രൊജക്ടിനൊപ്പം തന്നെ ഗൌതം വാസുദേവ് മേനോന്റെ ‘ധ്രുവനക്ഷത്രം’ എന്ന സിനിമയിലും സൂര്യ അഭിനയിക്കുന്നുണ്ട്. ഈ രണ്ട് സിനിമകളിലും ഒരുമിച്ച് അഭിനയിക്കാനാണ് സൂര്യയുടെ തീരുമാനം. ഗെറ്റപ്പുകളില്‍ വലിയ മാറ്റങ്ങള്‍ ഇല്ലാത്തതിനാല്‍ അതിന് ബുദ്ധിമുട്ടുമില്ല.
ആനന്ദം, ശണ്ടക്കോഴി, റണ്‍, പയ്യാ തുടങ്ങിയ മെഗാഹിറ്റുകള്‍ ഒരുക്കിയ ലിംഗുസാമിയുടെ ആദ്യ സൂര്യച്ചിത്രമാണിത്.