സുഗന്ധ വാഹിയായി ശില്‍പ്പ

Webdunia
FILEIFM
ശില്‍പ്പ ഷെട്ടിയുടെ പേര് ഇപ്പോള്‍ ബ്രിട്ടണില്‍ സുപരിചിതമാണ്. ബിഗ് ബ്രദര്‍ ഷോ, വംശീയ അധിക്ഷേപം, ലീഡ്സ് സര്‍വകലാശാല ഡോക്ടറേറ്റ് അങ്ങനെ പോവുന്നു ആ പേരിന്‍റെ സാന്നിധ്യം. എന്നാല്‍, ഇപ്പോള്‍ പെര്‍ഫ്യൂമിന്‍റെ കാര്യത്തിലും ബ്രീട്ടീഷുകാര്‍ക്ക് ശില്‍പ്പയുടെ സുഗന്ധമാണ് ഇഷ്ടം.

ശില്‍പ്പ ഷെട്ടിയുടെ ‘S2’ പെര്‍ഫ്യൂമിന് ഇപ്പോള്‍ ബ്രിട്ടണില്‍ പ്രചാരം വര്‍ദ്ധിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടണില്‍ പരിചപ്പെടുത്തി രണ്ടാഴ്ച തികയും മുമ്പേ ‘S2’ പെര്‍ഫ്യൂം ബ്രിട്ടണില്‍ ഏറ്റവും അധികം ആവശ്യക്കാരുള്ള മൂന്നാമത്തെ പെര്‍ഫ്യൂമായി ഉയര്‍ന്നു.

പ്രശസ്തരായ ജെന്നിഫര്‍ ലോപ്പസ്, പാരിസ് ഹില്‍റ്റണ്‍, ജസ്സിക്ക പാര്‍ക്കര്‍ എന്നിവരോട് മത്സരിച്ചാണ് ശില്‍പ്പ ‘S2’ വിനെ ഉന്നതിയിലേക്ക് എത്തിച്ചത്. ഫ്രഞ്ച് പെര്‍ഫ്യൂം കമ്പനിയായ റോബെര്‍ട്ടെറ്റ് ആണ് ‘S2’ നിര്‍മ്മിക്കുന്നത്.