ചെന്നൈ എക്സ്പ്രസ് എന്ന ഷാരുഖ് ഖാന്‍ സിനിമ സൃഷ്ടിച്ചതിനേക്കാള്‍ വലിയ ഓളമാണ് ബോക്സോഫീസില്‍ സല്‍മാന്‍ ഖാന്‍റെ കിക്ക് തീര്‍ക്കുന്നത്. ഈ ഈദ് ആഘോഷവും സല്‍മാന്‍ തന്‍റെ പേരിലാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ യഥാര്‍ത്ഥ 'കിംഗ്' താനാണെന്ന് സല്‍മാന്‍ വീണ്ടും തെളിയിക്കുകയാണ്.
'കിക്ക്' 200 കോടി ക്ലബിലേക്ക് കുതിക്കുകയാണെന്ന് ട്രേഡ് പണ്ഡിറ്റുകള്‍ പറയുന്നു. 10 ദിവസങ്ങള്‍ കൊണ്ട് കിക്ക് 200 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ദിനം - 26 കോടി, രണ്ടാം ദിനം - 27.10 കോടി, മൂന്നാം ദിനം - 30.40 കോടി, നാലാം ദിനം - 14.20 കോടി, അഞ്ചാം ദിനം - 29 കോടി. മൊത്തം ഇതുവരെ കളക്ഷന്‍ - 126.70 കോടി.
ധൂം 3, ക്രിഷ് 3, ചെന്നൈ എക്പ്രസ്, 3 ഇഡിയറ്റ്സ് എന്നിവയാണ് 200 കോടി ക്ലബില്‍ ഇടം പിടിച്ച ഹിന്ദി സിനിമകള്‍. സല്‍മാന്‍ ഖാന്‍റെ ഏക് ഥാ ടൈഗര്‍ 198 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്. കിക്ക് 200 കോടി ക്ലബിലെത്തിയാല്‍ അത് സല്‍മാന്‍ ഖാന്‍റെ ആദ്യ 200 കോടി ചിത്രമായിരിക്കും.