തട്ടമിടാത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു ഫേസ്ബുക്കില്‍ ആക്രമണങ്ങളേറ്റുവാങ്ങിയ യുവനടി അന്‍സിബ ഹസ്സന്‍ ഫേസ്ബുക്ക് ഉപയോഗം നിര്‍ത്തുന്നു. വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ചിലരുടെ ബോധപൂര്‍വമായ ശ്രമമാണിതെന്നും തന്റെ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കുവേണ്ടിമാത്രമാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്നും എന്നാല്‍ അതും ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണെന്നും അന്‍സിബ പറയുന്നു.
അന്‍സിബയുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ക്ക് തട്ടമിട്ടില്ലെങ്കില്‍ നരകത്തില്‍ പോകുമെന്നും അവിടെ ലൈക്കും കമന്റുമൊന്നും രക്ഷിക്കില്ലെന്നുമൊക്കെയാണ് സദാചാരവാദികളുടെ കമന്റുകള്‍. തട്ടമിടാത്ത ചിത്രങ്ങളുടെ പേരില്‍ ഫേസ്ബുക്കിലൂടെ അന്‍സിബക്ക് വധഭീഷണിയുമുണ്ട്.
മുന്‍പ് നസ്രിയയ്ക്കാണ് ഇതേരീതിയില്‍ സദാചാരവാദികളില്‍നിന്നു ദുരനുഭവം ഉണ്ടായിട്ടുള്ളത്. ദൃശ്യം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അന്‍സിബ.