ഏറെ നാളത്തെ ആകാംക്ഷയ്ക്കൊടുവില്‍ ഒടുവില്‍ സത്യന് അന്തിക്കാട് തന്റെ നായികയെ കണ്ടെത്തി. മമ്ത മോഹന്‍ദാസാണ് സത്യന്റെ പുതിയ ചിത്രത്തില്‍ ജയറാമിന്റേ നായികയാവുക. ഈ മാസം 25ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ഇതുവരെ പേരായിട്ടില്ല.
സത്യന്റെ സ്ഥിരം നായികയായിരുന്ന മീരാ ജാസ്മിന് പകരം കനിഹയായിരുന്നു സത്യന്റെ കഴിഞ്ഞ ചിത്രമായ ഭാഗ്യദേവതയില്‍ നായിക. സത്യന്റെ ചിത്രമുള്‍പ്പെടെ നിരവധി സിനിമകളാണ് 2010ല്‍ മമ്തയെ കാത്തിരിക്കുന്നത്. മുസാഫിര്‍, നിറക്കാഴ്ച എന്നീ ചിത്രങ്ങളിള്ക്കു പുറമെ യുവ സൂപ്പര്‍താരം പൃഥ്വീരാജിന്റെ അന്‍വര്‍ എന്ന ചിത്രത്തിലും മയൂഖം സുന്ദരി തന്നെയാണ് നായിക.
ബോളീവുഡില്‍ നിന്ന് കിംഗ് ഖാന്റെ നായികയാവാന്‍ മമ്തയെ ക്ഷണിച്ചുവെന്നും എന്നാല്‍ മമ്ത ഇതു നിരസിച്ചുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും ബോളിവുഡ് പോയാലും അതിനേക്കാള്‍ വലിയൊരു അവസരമാണ് സത്യം ചിത്രത്തിലൂടെ ഗായിക കൂടിയായ നായികയെ തേടിയെത്തിയിരിക്കുന്നത്.