സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ സിനിമ വൈകും

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (19:16 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് വൈകും എന്ന് സൂചന. തിരക്കഥയുടെ ജോലികള്‍ വൈകുന്നതിനാലാണ് സിനിമ വൈകുന്നത്. രഞ്ജന്‍ പ്രമോദാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. വളരെ സമയമെടുത്ത് ഒരു മികച്ച സിനിമ സൃഷ്ടിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് മോഹന്‍ലാലും സത്യനും രഞ്ജനും.

അതേസമയം, സത്യന്‍ ചിത്രത്തിനായി മാറ്റിവച്ചിരുന്ന ഡേറ്റ് മോഹന്‍ലാല്‍ മധുപാലിന് നല്‍കിയെന്നും അറിയുന്നു. ജോഷിയുടെ 'ലൈലാ ഓ! ലൈലാ' പൂര്‍ത്തിയായാലുടന്‍ മധുപാലിന്‍റെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കും മധുപാല്‍ ഒരുക്കുക.

പാലക്കാട് ലൊക്കേഷനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കാനാണ് പരിപാടി.

അതേസമയം, 'ലൈലാ ഓ! ലൈലാ'യുടെ ഷൂട്ടിംഗ് ഓഗസ്റ്റ് ഒന്നിന് മുംബൈയില്‍ ആരംഭിക്കും. മഞ്ജു വാര്യരെ ഈ സിനിമയിലെ നായികയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.