വൈറലാകുന്നു, ദുല്‍ഖറിന്റെ ആ വീഡിയോ !

ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (08:47 IST)
മലയാളത്തില്‍ വളരെ പെട്ടന്നു തന്നെ സ്വന്തമായൊരിടം കണ്ടെത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡ് ചിത്രം കാര്‍വാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 
 
ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലുണ്ട്. നായികമാര്‍ മിഥില പാല്ക്കര്‍, കൃതി ഖര്‍ബന്ദ എന്നിവരാണ്. ആകര്‍ഷ് ഖുരാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ പാക്കപ്പ് ആകുന്നതില്‍ ഏറെ ദുഖമുണ്ടെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മിഥില പറഞ്ഞിരുന്നു. ദുല്‍ഖര്‍, ഇര്‍ഫാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ നിന്നും താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചു എന്നും അവര്‍ക്കൊപ്പം ചിലവഴിച്ച സമയം വളരെ സന്തോഷകരമായിരുന്നുവെന്നും മിഥില പറഞ്ഞു.
 

#Karwaan #packup @dqsalmaan @irrfan @mipalkarofficial #Bollywood #dq #dulquersalmaan #DulQuer #IrffanKhan #MithilaPalkar

A post shared by Dulquer Salmaan Fans Club™ (@dulquer_loverz) on

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍