വരുന്നൂ - ഒരു മലയാളം കളര്‍ പടം!

Webdunia
ബുധന്‍, 30 ജൂലൈ 2014 (19:59 IST)
നവാഗതനായ അജിത് നമ്പ്യാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'ഒരു മലയാളം കളര്‍ പടം'. ബീമാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു സാഹിബ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ടി ഡി ശ്രീനിവാസനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഇളയരാജയാണ് സംഗീതസംവിധായകന്‍. നിലനില്‍ക്കാനും ജീവിക്കാനുമുള്ള കേവല മനുഷ്യന്റെ പോരാട്ടത്തിന്റെ കഥയാണ് ഒരു മലയാളം കളര്‍ പടം പറയുന്നത്.

മനു ഭരത്, അഞ്ജലി, ലിന്‍സ്, ടീന, രജിത, യുവന്‍ തുടങ്ങിയ നവാഗത താരങ്ങള്‍ക്കൊപ്പം പഴയകാല നടന്‍ ജോസും മലയാളം കളര്‍ പടത്തിലുണ്ട്.

സിനിമകള്‍ കളറില്‍ പ്രദര്‍ശനമാരംഭിച്ചിരുന്ന കാലത്തെ ടാഗ്‌ലൈന്‍ ആയിരുന്നു 'ഒരു മലയാളം കളര്‍ പടം' എന്നത്. ആ കാലഘട്ടത്തിനുള്ള ആദരവു കൂടിയാണ് ഈ ചലച്ചിത്രസംരംഭം.