രാമലീല: ഇക്കളി തീക്കളിയാകുമോ?

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (14:16 IST)
സിനിമ ചരിത്രത്തില്‍ തന്നെ ഒരു സിനിമയും അഭിമുഖീകരിക്കാത്ത അനുശ്ചിതത്വത്തിലാണ് രാമലീല എന്ന ചിത്രമുള്ളത്. നടന്‍ ദിലീപിന്റെ അറസ്റ്റ് വലിയ വെല്ലുവിളിയായിരിക്കുകയാണ് ഈ സിനിമയ്ക്ക്.  തൊട്ടുപിന്നാലെ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായി.
 
ചിത്രത്തെ പിന്തുണച്ചത് ഒരു വിഭാഗം രംഗത്ത് എത്തിയതോടെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗവും പ്രബലമായി. നടിയോടുള്ള പിന്തുണ അറിയിക്കാനാണ് ചിത്രം ബഹിഷ്‌കരിക്കുന്നതെന്നായിരുന്നു അവര്‍ ഉന്നയിച്ച വാദം.
 
ദിലീപ് എന്ന വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ സിനിമ ബഹിഷ്‌കരിക്കുന്നതിനോട് താല്പര്യമില്ലെന്ന് ബഹുഭൂരിപക്ഷം സിനിമ പ്രേമികളും അഭിപ്രായപ്പെടുന്നത്. രാമലീലയ്ക്ക് വേണ്ടി ഒരു സംഘം നടത്തിയ അധ്വാനത്തെ മതിക്കണമെന്നാണ് അവര്‍ വാദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article