പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയ നല്‍കിയ കമന്‍റ് വൈറലാകുന്നു !

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (11:38 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ മലയാള നടനാണ് പൃഥ്വിരാജ്. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് തന്റെ പ്രതികരണവും നിലപാടുകളും താരം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിയുടെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  
 
ആ ചിത്രത്തിന് പിന്നാലെ ഭാര്യയും മകളും ഒരുമിച്ചുള്ള ഫോട്ടോ പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സുപ്രിയ കമന്റുമായി എത്തിയത്. ഒരേ പോലെയുള്ള വസ്ത്രമിട്ട് നില്‍ക്കുന്ന അമ്മയുടെയും മകളുടെയും ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റിയത്. 
 
ഒടുവില്‍ അമ്മയുടെയും മകളുടെയും പടമെടുക്കാന്‍ ദാദയ്ക്ക് തോന്നിയല്ലോയെന്നാണ് സുപ്രിയ പൃഥ്വിയുടെ പോസ്റ്റിനു കമന്റ് ഇട്ടിട്ടുള്ളത്. ഈ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. എന്നാല്‍ അധികം വൈകാതെ അത് ട്രോളര്‍മാരും ഏറ്റെടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍