ദിലീപിനും കാവ്യയ്ക്കും നാദിര്‍ഷായ്ക്കും 18!

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (11:05 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും ചോദ്യം ചെയ്തേക്കാം, എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് നടന്നേക്കാം എന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍.
 
അന്വേഷണം അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോള്‍ കേസില്‍ ഉയര്‍ന്ന് വന്ന പേരുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലെന്ന് പറയാം. കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച (സെപ്തംബര്‍ 18) വിധി പറയും. 
 
അതിനിടെയാണ് അറസ്റ്റ് ഭയന്ന് നടി കാവ്യാ മാധവനും മുന്‍‌കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിലും തിങ്കളാഴ്ചയാണ് വിധി പറയുക. അതോടൊപ്പം, സംവിധായകന്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷയിലും തിങ്കളാഴ്ചയാണ് വിധി പറയുക. എല്ലാവരുടെയും കാര്യത്തില്‍ ഒരു ദിവസമാണ് വിധി പറയുക. 
 
അതേസമയം, എന്താണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കമെന്ന് വ്യക്തമല്ല. കടുത്ത ചില നിര്‍ണായക നീക്കങ്ങള്‍ക്ക് അവര്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക