തമിഴ് യുവതാരവും നടികർ സംഘം തലവനുമായ വിശാൽ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ ഈ വർഷം സംഭവിക്കും. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൽ പ്രധാന വില്ലനായി എത്തുന്നത് വിശാൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴകത്ത് സൂപ്പർ ഹീറോ ആയി തിളങ്ങുന്ന വിശാൽ ഒരു മോഹൻലാൽ ചിത്രത്തിൻറെ ഭാഗമാകാനുള്ള ആഗ്രഹം കൊണ്ടാണ് വില്ലനായി അഭിനയിക്കാൻ തയ്യാറാകുന്നത്.
30 കോടി ബജറ്റിലാണ് ഈ സിനിമ ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രധാന താരങ്ങൾ ഈ സിനിമയുടെ ഭാഗമാകും. മലയാള സിനിമ ഇതുവരെ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു വിഷയമായിരിക്കും ഈ ആക്ഷൻ ത്രില്ലർ ചർച്ച ചെയ്യുക. മൂന്ന് നായികമാർ ഈ സിനിമയിലുണ്ടാകുമെന്നാണ് വിവരം.
ബോളിവുഡിൽ നിന്നുവരെയുള്ള സാങ്കേതികവിദഗ്ധർ ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ പ്രൊജക്ടുമായി സഹകരിക്കും.